വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. 5 ദിവസത്തെ ശമ്പളം നല്‍കാനാണ് നിലവിലെ ധാരണ. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പുനരധിവാസത്തിന് വേണ്ടി 1,000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 5 ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ചലഞ്ച് താത്പര്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഗഡുക്കളായി നല്‍കാനും അവസരം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും