ചൊവ്വാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അഥോറിറ്റി സൈറണുകൾ മുഴക്കിയേക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ ദുരന്ത നിവാരണ അഥോറിറ്റി പുറത്തു വിട്ടിട്ടുണ്ട്
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് നൽകുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കവചം സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുക. 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മുതൽ 2.50 വരെയും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകിട്ട് 4 മണിക്ക് ശേഷവുമായിരിക്കും.