സഹ്യ ടിവി & ന്യുസിന് മുംബൈയിൽ പുതിയ ഓഫീസ്
മുംബൈ: സഹ്യ ടിവി & ന്യുസിൻ്റെ മുബൈയിലെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ്, ഡോ.ഡേവിഡ്സ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ എന്നിവയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ.ഉമ്മൻഡേവിഡ് നിർവ്വഹിച്ചു. സഹ്യ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ് ലിമിറ്റഡ്, സഹ്യ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ചാനൽ മേധാവിയും കറസ്പോണ്ടന്റുമായ മുരളിപെരളശ്ശേരി, സബ് എഡിറ്റർ നിഷ മനോജ് നായർ എന്നിവരും പങ്കെടുത്തു.
ഗാന്ധിനഗറിലാണ് പുതിയ ഓഫീസ്. സഹ്യ ടിവി ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സഹ്യ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കുടുംബത്തിലെ ആദ്യ ജനറൽ എന്റർടൈൻമെന്റ് ചാനലായ സഹ്യ ടിവിയുടെ ഇന്ത്യയിലെ പ്രക്ഷേപണം 2025 ജനുവരി 1 നു ആരംഭിക്കും. സഹ്യടിവിയുടെ മറാത്തി ഭാഷയിലുള്ള (ന്യൂസ് പോർട്ട് ) ന്യൂസ് വെബ്സൈറ്റ് 2025 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും
വാർത്തകളും വിശേഷങ്ങളും അയക്കേണ്ട നമ്പർ : 9324678001 ,9322285364
SAHYA TV BRODCASTING PVT LTD
SOUTH KALAMASSERY, CUSAT.P. O, KOCHI,
KERALA 682022 : PH 9497400104