സാഹിത്യവേദി ചർച്ച നടന്നു
മാട്ടുംഗ : മാട്ടുംഗ കേരള ഭവനത്തിൽ നടന്ന മുംബൈ സാഹിത്യവേദിയുടെ ജനുവരി മാസ ചർച്ചയിൽ അജിത് ശങ്കരൻ ‘പാട്ടെഴുത്തിൻ്റെ നാട്ടക്കുറിഞ്ഞികൾ ‘ എന്ന ലേഖനം അവതരിപ്പിച്ചു . എഴുത്തുകാരൻ മുരളി വട്ടേനാട്ട് അധ്യക്ഷത വഹിച്ച സാഹിത്യ ചർച്ചയിൽ കൺവീനർ കെ പി വിനയൻ സ്വാഗതം പറഞ്ഞു.
ചർച്ചയിൽ സുമേഷ്, ലിനോദ്, അഡ്വ. രാജ്‌കുമാർ , സി.പി കൃഷ്ണകുമാർ, കെ രാജൻ, വിനയൻ കളത്തൂർ, പി കെ മുരളീകൃഷ്ണൻ, ഹരിലാൽ, മനോജ് മുണ്ടയാട്ട്, പി ഡി ബാബു, ഹരീന്ദ്രനാഥ്, സന്തോഷ് പല്ലശ്ശന, മുരളി വട്ടേനാട്ട്, എന്നിവർ സംസാരിച്ചു.