സാഹിത്യ അക്കാദമി എംടിയെ അനുസ്മരിച്ചു
തൃശൂർ : അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളും വ്യവസ്ഥതിയോട് കലഹിക്കുന്ന അന്തർമുഖരും ഉൾപ്പെട്ട നിരവധി കഥാപാത്രങ്ങളെ എംടി അവതരിപ്പിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വർഗ സമവാക്യങ്ങൾ മാറ്റിയെഴുതിയ പ്രക്ഷോഭങ്ങൾക്ക് തന്റേതായ പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി ആർ ബിന്ദു.കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച എംടി അനുസ്മരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എംടിയെന്ന പത്രാധിപരാണ് തന്റെ കവിതകളും കുറിപ്പുകളും മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതെന്നും പത്രാധിപർ എന്ന നിലയിൽ തലമുറകൾക്ക് എംടിയോട് കടപ്പാടുണ്ടെന്നും അക്കാദമി പ്രസിഡന്റ് കവി സച്ചിതാനന്ദൻ പറഞ്ഞു.വരാനിരിക്കുന്ന തലമുറയ്ക്ക് സാംസ്കാരികമേഖലയിലെ അക്ഷയഖനിയാണ് എംടി എന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
പി.ബാലചന്ദ്രൻ എംഎൽഎ അനുസ്‌മരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അക്കാദമി പ്രസിഡന്റ് അശോകൻ ചരുവിൽ ,സംവിധായകൻ പ്രിയനന്ദൻ ,അക്കാദമി നിർവാഹകസമിതി അംഗങ്ങളായ ആലംകോട് ലീലാകൃഷ്ണൻ വിഎസ് ബിന്ദു ,കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ കവിയും ചിത്രകാരിയുമായ ഡോ . കവിത ബാലകൃഷ്ണൻ ,അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. പി. രാവുണ്ണി ,ഡോ. ആർ.ശ്രീലേഖാവർമ്മ ,വിജയരാജമല്ലിക ,അക്കാദമി സെക്രട്ടറി സിപി.അബൂബക്കർ ,ജനറൽ കൗൺസിൽ അംഗം എൻ.രാജൻ എന്നിവർ പ്രസംഗിച്ചു.