KSD സാഹിത്യ സായാഹ്നം ഒക്ടോബർ 13 ന്
ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നം ഒക്ടോബർ 13- ഞായറാഴ്ച്ച പാണ്ഡുരംഗവാടിയിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ചു നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സമാജം അംഗവും പ്രശസ്ത വാദ്യ -നാട്യ- നൃത്ത കലാകാരനായ പ്രൊഫ. നെല്ലുവായ് കെ.എൻ.പി നമ്പീശൻ്റെ ആത്മകഥയായ ‘നാട്യ വാദ്യ സാർവ്വഭൗമം ‘എന്നപുസ്തകത്തിൻ്റെ മുംബൈയിലെ പ്രകാശനം നടക്കും .എഴുത്തുകാരനും പ്രഭാഷകനുമായ കെ.രാജൻ രചയിതാവിനെ പരിചയപ്പെടുത്തും.പുസ്തക പ്രകാശനം സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ നിർവ്വഹിക്കും.പുസ്തകാസ്വാദനം കഥാ കവിതാകൃത്ത് ജോയ് ഗുരുവായൂർ നടത്തും.
പരിപാടിയോടനുബന്ധിച്ച് കുമാരി പരിണിയുടെ ഭരതനാട്യവും പ്രൊഫ. നെല്ലുവായ് കെ.എൻ.പി നമ്പീശൻ്റെ
ഇടയ്ക്ക വാദ്യത്തോടെ കൃഷ്ണമോഹൻ അവതരിപ്പിക്കുന്ന സോപാന സംഗീതവും ഉണ്ടായിരിക്കും .
പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സമാജം കലാസാംസ്കാരിക വിഭാഗം സെക്രട്ടറി
സുരേഷ്ബാബു .കെ.കെ അറിയിച്ചു. വിവരങ്ങൾക്ക് :9820886717