‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ‘കാവ ചായയും അരിമണികളും’ ഇന്ന് ചർച്ച ചെയ്യപ്പെടും

നവിമുംബൈ: നെരൂൾ ന്യു ബോംബെ കേരളീയസമാജത്തിൻ്റെ പ്രതിമാസപരിപാടിയായ ‘അക്ഷര സന്ധ്യ’യിൽ ഇന്ന് , മുംബൈയിലെ പ്രമുഖ എഴുത്തുകാരി മായാദത്തിൻ്റെ ‘കാവ ചായയും അരിമണികളും’എന്ന കഥാസമാഹാരത്തെകുറിച്ചുള്ള ചർച്ച നടക്കും.
പ്രശസ്‌ത കഥാകൃത്ത് കണക്കൂർ ആർ സുരേഷ്‌കുമാർ ചർച്ച നയിക്കും.സമാജം അങ്കണത്തിൽ വൈകുന്നേരം 6.30 നു പരിപാടി ആരംഭിക്കും. എല്ലാ സാഹിത്യാസ്വാദകരെയും സംഘാടകർ ‘സാഹിത്യ സന്ധ്യ’യിലേയ്ക്ക് സ്വാഗതം ചെയ്തു.