സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

0

ചടയമംഗലം: ചടയമംഗലത്ത് സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ആയൂര്‍ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത് (39), ആയുര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു (52) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ആയൂരിലെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരയായത്. ആഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ആയൂരിലുള്ള കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.

ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന പ്രതികള്‍ വിദ്യാര്‍ത്ഥികളെ അസഭ്യവര്‍ഷം നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ നിലവിളിച്ച് കരഞ്ഞെങ്കിലും പ്രതികള്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. കമ്പ് ഉപയോഗിച്ച് മുതുകില്‍ മര്‍ദ്ദിക്കുകയും കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *