ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി

0

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്പി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്. ദേവസ്വം വിജിലൻസ് എസ്പി ടികെ സുബ്രഹ്മണ്യനാണ് കത്ത് നൽകിയത്. സന്നിധാനത്ത് ഒന്നാമത്തെ വരിയിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്.

സന്നിധാനത്തെ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി കത്ത് നൽകിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, സംഭവത്തിൽ ദേവസ്വം ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്‌ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്കരിക്കണമെന്നും നിബന്ധനയുണ്ട്. അരവണ വളമാക്കി മാറ്റാൻ താൽപര്യമറിയിച്ച് ചില കമ്പനികൾ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്.

കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച അരവണ, ശാസ്ത്രീയമായി നശിപ്പിക്കാനാണ് ദേവസ്വം ബോർഡ് താത്പര്യ പത്രം ക്ഷണിച്ചത്. ഈ മാസം 21 വരെ ഏജൻസികൾക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാം. 6,65,127 ടിൻ അരവണ സന്നിധാനത്തെ ഗോഡൗണിൽ സീൽ ചെയ്തു വെച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *