ശബരിമലയിലെ നിർണായക രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം
 
                തിരുവനന്തപുരം : ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. 1999ൽ വിജയ് മല്യ ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് എസ്ഐടി പിടിച്ചെടുത്തത്. ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി റെക്കോർഡ് റൂമിൽ നേരിട്ട് കയറിയാണ് അന്വേഷണ സംഘം രേഖകളെടുത്തത്. രേഖാമൂലം ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാത്തതിനെ തുടർന്നാണ് നടപടി. കൂടുതൽ പരിശോധനകൾ നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം. അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുരാരി ബാബുവിനെ റാന്നി കോടതി നവംബർ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ എസ്‌ഐടി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. ശബരിമല ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെ സെപ്തംബർ 22നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്

 
                         
                                             
                                             
                                             
                                        