ശബരിമല സ്വര്‍ണക്കൊള്ള: കല്‍പേഷിനെ കണ്ടെത്തി
ചെന്നൈ: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന ഇടനിലക്കാരനായ കല്‍പേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കല്‍പേഷ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചു നല്‍കിയെന്നു കല്‍പേഷ് വെളിപ്പെടുത്തി. 31 വയസ്സുകാരനായ കല്‍പേഷ് രാജസ്ഥാന്‍ സ്വദേശിയാണ്. 13 വര്‍ഷമായി ചെന്നൈയിലെ സ്വര്‍ണക്കടയില്‍ ജോലി ചെയ്തുവരികയാണ്. ജെയിന്‍ എന്നയാളാണ് കല്‍പേഷ് ജോലി ചെയ്യുന്ന സ്വര്‍ണക്കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് താന്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളില്‍ എത്തിക്കാറുണ്ടെന്ന് കല്‍പേഷ് പറയുന്നു.സ്വര്‍ണ്ണക്കൊള്ളയിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നാണു കല്‍പേഷ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും കല്‍പേഷ് പറയുന്നു.
