ശബരിമല ഇന്ന്: നെയ്യഭിഷേകവും പുഷ്പാഭിഷേകവും

0
SANNISHANAM
സമയം ചടങ്ങ്
രാവിലെ 3.00 നട തുറക്കൽ
3.00 മുതൽ 3.30 വരെ അഭിഷേകം
3.20 ഗണപതിഹോമം
രാവിലെ 8 മുതൽ 11 വരെ നെയ്യഭിഷേകം
11.30 മുതൽ 12.00 വരെ 25 കലശം, കളഭം
11.30 കലശാഭിഷേകം, തുടർന്ന് കളഭാഭിഷേകം
12.00 ഉച്ചപ്പൂജ
ഉച്ചയ്ക്ക് 1.00 നട അടയ്ക്കൽ
വൈകിട്ട് 3.00 നട തുറക്കൽ
6.30 ദീപാരാധന
6.45 മുതൽ പുഷ്പാഭിഷേകം
9.15 അത്താഴപൂജ
10.45 ഹരിവരാസനം
രാത്രി 11.00/ ഹരിവരാസനം നട അടയ്ക്കൽ

തീർഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വിരിവെക്കാനുള്ള സൗകര്യം: ദർശനത്തിനെത്തുന്ന ഭക്തർക്ക് പമ്പാതീരത്ത് രണ്ടിടത്തും സന്നിധാനത്തെ നടപ്പന്തലിലും 
വിരിവെക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പുൽപായ ലഭ്യത: ദർശനം കഴിഞ്ഞെത്തുന്ന ഭക്തർക്ക് നടപ്പന്തലിൽ വിശ്രമിക്കാൻ പുൽപായകൾ നൽകും. 
20 രൂപയ്ക്ക് നൽകുന്ന പുൽപായ തിരികെ നൽകുമ്പോൾ 10 രൂപ മടക്കി നൽകുന്ന സംവിധാനമാണുള്ളത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *