ദമ്പതിമാരുടെ വഴക്ക്, പോലീസ് വിളിപ്പിച്ചു; പിന്നാലെ അമ്മയും മകനും തീവണ്ടി തട്ടി മരിച്ചനിലയിൽ

കൊല്ലം : ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശി വസന്ത [65] മകൻ ശ്യാം[40] എന്നിവരാണ് ഇന്നു പകൽ 12 ന് ഓച്ചിറ റെയിൽവേ സ്റ്റേഷൻ് വടക്കേ ഫ്ലാറ്റ്ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ജനശതാബ്തി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ചിന്നിചിതറിയ നിലയിലാണ്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി പ്രമീളയാണ് ശ്യാമിൻ്റെ ഭാര്യ.
ശ്യാം കോയമ്പത്തൂരിൽ ജോലി നോക്കുകയാണ് ഇന്നലെയാണ് നാട്ടിലെത്തിയത്.ഇന്നലെ ശ്യാമിനും മാതാവ് വസന്തയ്ക്കുമെതിരെ ശ്യാമിൻ്റെ ഭാര്യ പ്രമീള ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവിഭാഗത്തെയും ഇന്ന് പത്തിന് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നു ഇന്ന് പ്രമീള സ്റ്റേഷനിനെലെത്തിയിരുന്നു ശ്യാമു അമ്മയും എത്തിയില്ല. മക്കൾ: ശ്രീലക്ഷ്മി,വിഷ്ണു ‘