കിണർ കുഴിക്കാനും വേണം അനുമതി

0
Untitled design 13

തിരുവനന്തപുരം: കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണം. സർക്കാർ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശ ഉള്ളത്. ഇതുകൂടാതെ മഴവെള്ള സംഭരണികൾ കൃത്യമായി  പ്രവർത്തിക്കുന്നുണ്ടോ എന്ന് കെട്ടിടം നികുതി പിരിക്കുമ്പോൾ പരിശോധിക്കണം. കുഴൽക്കിണറുകൾക്കും നിയന്ത്രണം കൊണ്ടു വരും. ജലത്തിന്റെ ഉപയോഗത്തിന് അനുസരിച്ച് വില വർദ്ധിപ്പിക്കുന്നതും ആലോചിക്കും. ഗാർഹികേതര ഉപയോക്താക്കൾ പുതിയ ജലസ്രോതസ്സുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി തേടിയിരിക്കണം. കൂടുതൽ ശുദ്ധീകരിച്ച് വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കും. വരൾച്ചയും ജലക്ഷാമവും ഉള്ള മേഖലകളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതി നൽകില്ലെന്നും ശുപാർശയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *