റബ്ബർ കർഷകർക്ക് ഉറപ്പുമായി തുഷാർ വെള്ളാപ്പള്ളി കോട്ടയം പിടിക്കാൻ രംഗത്ത്

0

കോട്ടയം: റബറിന്റെ അടിസ്ഥാന വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുകൂല പ്രതികകരണമുണ്ടായാൽ മത്സരിക്കുമെന്ന് തുഷാർ.കോട്ടയത്ത് നിന്ന് മാറി മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

“കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിന് മുമ്പെ തന്നെ ബി ജെ പി ദേശീയ നേതൃത്വത്തിന് മുന്നിൽ ചില നിർദ്ദേശങ്ങൾ വച്ചിരുന്നു. അതിൽ പ്രധാനംറബർ കർഷകരുടെ പ്രതിസന്ധിയാണ്. അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 250 രൂപ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണംകൃത്യമായ ഉറപ്പു ലഭിച്ചതിനു ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം”. തുഷാർ മാധൃമങ്ങളോട് പറഞ്ഞു.

ഇടുക്കി, കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും.താൻ കോട്ടയത്തുനിന്നും മാറി മത്സരിക്കില്ല. കോൺഗ്രസും, സി പി എമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലന്നും തുഷാർ കുറ്റപ്പെടുത്തി.ഇടുക്കിയിൽ പല പേരുകളും പരിഗണനയിലുണ്ട്. ഇടുക്കിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് നേതാവ് മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു.പാർട്ടിയിൽ അംഗത്വം എടുത്താൽ മത്സരിപ്പിക്കാം എന്ന് അറിയിച്ചിരുന്നുവെന്നുംതുഷാർ കൂട്ടിചേർത്തു.രാവിലെ പുതുപ്പള്ളി പള്ളിയിലെ മുൻമുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.സഭാ മേലധ്യക്ഷൻമാരുമായും തുഷാർ കൂടിക്കാഴ്ച നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *