കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ നിലയിൽ
കാട്ടാക്കട: തിരുവനന്തപുരം കട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റ നിലയിൽ.വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും,നെറ്റിയിലും വാരിയെല്ലിൻ്റെ ഭാഗത്തും വെട്ടേറ്റ.ഇയാളുടെ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങുന്നതിനിടെയാണ് സംഭവം.
വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ അഞ്ചംഗ സംഘം ചവിട്ടി വീഴ്ത്തിയശേഷം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേമാക്കി.
ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ രാഷ്ട്രീയ വിദ്വേഷവും ഇതിന് പിന്നിൽ ഉണ്ടോ എന്ന് അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹിയാണ് വിഷ്ണു.