കേജ്രിവാൾ റിമാൻഡിൽ; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി
മദ്യനയ അഴിമതിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് റൂസ് അവന്യൂ കോടതി. കെജ്‌രിവാളിൻ്റെ ‘നിസ്സഹകരണ സ്വഭാവം’ ചൂണ്ടിക്കാട്ടിയാണ് പതിനഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കസ്റ്റഡി അവസാനിച്ചതിനാൽ മുഖ്യമന്ത്രിയെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു.ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക.
ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് ഡൽഹി മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇ ഡി കോടതിയില്‍ കോടതിയിൽ വാദിച്ചു. കെജ്രിവാൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകുന്നില്ല എന്നും ഇ ഡി കോടതിയെ അറിയിച്ചു. ഫോണിലെ വിവരങ്ങൾ എടുക്കാൻ ആപ്പിളിന്‍റെ സഹായം ഇ ഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
അറസ്റ്റിനെതിരെ കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൗലീകാവകാശം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു കെജ്രിവാൾ കോടതിയെ സമീപിച്ചത്. ഇതിൽ ഡൽഹി ഹൈക്കോടതി ഇ ഡിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 2നുള്ളിൽ മറുപടി നൽകണമെന്നും ഏപ്രിൽ മൂന്നിന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്.