വന്യജീവി ആക്രമണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്.

0

 

വയനാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ, പ്രജീഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രവനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കുടുംബവുമായി സംസാരിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. നാളെ നടക്കുന്ന അവലോകന യോഗത്തിൽ വന്യജീവികളുടെ ശല്യത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വന്യജീവി ശല്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന് ആവശ്യമായ ഫണ്ട് കേന്ദ്രം നൽകിയിട്ടുണ്ട്. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അ​ദ്ദേഹം പറഞ്ഞു.

വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളുടെ സാഹചര്യത്തിൽ കഴി‍ഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അടിയന്തരയോഗം ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് സന്ദർശനം നടത്താൻ തീരുമാനമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *