സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം പാവങ്ങളെ സഹായിക്കുൻ ഉപയോഗിക്കും; സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയത് കള്ളൻ ‘റോബിൻഹുഡ്’

0

കള്ളന്റെ പ്രതികാര കഥ പറഞ്ഞ ജോഷിയുടെ റോബിൻഹുഡ് എന്ന സിനിമ വളരെ ശ്രദ്ധേയമാണ്.സിനിമയെ വെല്ലുന്ന കള്ളങ്കഥയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്നത്. സിനിമയിലെ കഥാപാത്രം വീട്ടിലെത്തിയപ്പോൾ സംവിധായകൻ ജോഷിക്ക് നഷ്ടപെട്ടത് കോടികളുടെ സമ്പാദ്യം. ജോഷി സിനിമയിലെ റോബിൻഹുഡിന്റെ മോട്ടീവ് പ്രതികാരമായിരുന്നെങ്കിൽ ജോഷിയുടെ വീട്ടിൽ കയറിയ റോബിൻഹുഡിന്റെ മോട്ടീവ് അല്പം വ്യത്യസ്തമാണ്. അതിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ് ഇപ്പോൾ.

ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാനാണ് സംവിധായകന്റെ വീട്ടിൽ കേറിയ റോബിൻഹുഡ്. റോബിൻഹുഡിനേക്കാൾ കായംകുളം കൊച്ചുണ്ണിയുടെ സ്വഭാവമാണ് ഇയാൾക്കുള്ളത്. സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട്പോയി പാവങ്ങളെ സഹായിക്കുന്ന കള്ളനാണ് ഇയാൾ. നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണം, കോൺക്രീറ്റ് റോഡുകളുടെ നിർമാണം, എന്നിവയ്‌ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതാണ് ഇർഫാന്റെ സ്റ്റൈൽ. ബിഹാറിലെ സീതാമർഹി ജില്ലയിൽ ജോഗിയ സ്വദേശിയാണ് ഉജ്വൽ എന്ന മുഹമ്മദ് ഇർഫാൻ. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം ബൈക്കിൽ സഞ്ചരികുന്ന പോലെ മോഷണം നടത്തുന്നതെങ്കിൽ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറിലായിരുന്നു മുഹമ്മദ് ഇർഫാന്റെ പര്യടനം. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്.

മോഷണക്കേസുകളിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇർഫാൻ വെറുതെയിരിക്കില്ല. അടുത്ത നഗരം ലക്ഷ്യമിട്ടു നീങ്ങും. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ നിന്നാണ് ഇയാൾ പിടിയിലായത്. പൂനെയിലെ മോഷണത്തിൽ പിടിയിലാവുമ്പോൾ റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.ജോഷിയുടെ വീട്ടിലെ മോഷണശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ ഉഡുപ്പിയിൽ നിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കള്ളനെ പിടികൂടുന്നതിൽ നിർണായകമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *