പടിയിറങ്ങാൻ ഇതിനേക്കാൾ മനോഹരമായ സമയം വേറെയില്ല: രോഹിത് ശർമ
അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ വിടവാങ്ങല്‍. ഫൈനലിലെ താരമായ കൊഹ്‌ലിയും കഴിഞ്ഞദിവസം അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചിരുന്നു. പുതിയ ആളുകൾ വരട്ടെ എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വിരാട് പറഞ്ഞത്.
‘20യിലെ ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ നിന്ന് വിടപറയാനുള്ള മികച്ച സമയമാണിത്. ഈ ഫോര്‍മാറ്റിലെ എല്ലാ നിമിഷത്തേയും ഞാന്‍ സ്‌നേഹിക്കുന്നു. എന്തായിരുന്നോ എനിക്ക് വേണ്ടത് അത് ലഭിച്ചിരിക്കുകയാണ്വി രമിക്കൽ പ്രഖ്യാപനത്തിൽ രോഹിത് ശര്‍മ പറഞ്ഞു.
അഭിമാനത്തോടെ മടങ്ങൂ ക്യാപ്റ്റനേ’, ഞങ്ങളുടെ കാത്തിരിപ്പും ഒരു കപ്പിന് വേണ്ടിയുള്ള വിശപ്പും അവസാനിപ്പിച്ചതിന് നന്ദി ഹിറ്റ് മാൻ, വിമർശനങ്ങൾക്ക് മുൻപിലും നിങ്ങൾ തളരാതെ നിന്നില്ലേ ഇനി സന്തോഷത്തോടെ മടങ്ങൂ. രോഹിത്തിന്റെ വിട വാങ്ങലിൽ സോഷ്യൽ മീഡിയ കുറിച്ചു