6 വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്; അലറിക്കരഞ്ഞും റോക്കി ബിഗ് ബോസ്സ് വീടിന് പുറത്തേക്ക്

വാരാന്ത്യ എപ്പിസോഡിനു തൊട്ടുപിന്നാലെ, വീടിനകത്ത് നടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.സഹ മത്സരാർത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്നും അസി റോക്കി പുറത്തായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ റോക്കി സിജോയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു.
പുറത്തുവന്ന പുതിയ പ്രമോയിൽ റോക്കിയും സിജോയും ഹാളിൽ വെച്ച് ഇരുവരും തർക്കിക്കുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും കാണാം. റോക്കി സിജോയോട് ധൈര്യമുണ്ടെങ്കിൽ ദേഹത്ത് കൈ വെച്ച് നോക്കു എന്ന് വെല്ലുവിളിക്കുന്നതിനു പിന്നാലെ, കൈവെച്ചാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് സിജോ റോക്കിയുടെ പുറത്ത് പിടിക്കുകയും, ഇതിന് പിന്നാലെ സിജോയുടെ കവിളിൽ റോക്കി ഇടിക്കുകയാണുണ്ടായത്. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിൽ ഞെട്ടിനിൽക്കുകയാണ് മറ്റുള്ള കോണ്ടെസ്റ്റന്റ്സ് . അർജുൻ ഓടി വന്ന് റോക്കിയെ പിടിച്ചു മാറ്റുന്നതും മറ്റുള്ള മത്സരാർത്ഥികൾ ഓടി സിജോയ്ക്ക് അരികിലേക്ക് വരുന്നതും വീഡിയോയിൽ വക്തമാണ്.
വീടിനകത്തെ പ്രശ്നങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചതോടെ റോക്കിയെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയും, സിജോയെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിക്കുകയും, മെഡിക്കൽ സംഘം സിജോയെ പരിശോധിക്കുകയും ചെയ്തു. കൺഫെഷൻ റൂമിലെത്തിയ റോക്കി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.
“എന്റെ ആറ് വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്. നൂറ് ദിവസത്തേക്കുള്ള വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്. റോക്കി തോറ്റു,” എന്നൊക്കെ കരഞ്ഞുകൊണ്ട് തന്റെ മുഖത്തടിച്ചും വിങ്ങിപൊട്ടിയുമാണ് റോക്കി കൺഫെഷൻ റൂമിൽ നിന്നുമിറങ്ങിയത്. റോക്കി ഒന്നു ശാന്തമായതിന് പിന്നാലെ ബിഗ് ബോസ്, ഷോയിൽ നിന്നും റോക്കി പുറത്തായ കാര്യം അറിയിക്കുകയായിരുന്നു.