കഥാപാത്രത്തെ പുനരവതരിപ്പിച്ചാൽ നിയമനടപടിയെന്ന് നടൻ; AI ആയാലും അയൺമാനെ തൊട്ട് കളിക്കേണ്ട

0

സൂപ്പര്‍ ഹീറോ സിനിമകള്‍ കൊണ്ട് ആരാധകഹൃദയങ്ങളെ ത്രസിപ്പിച്ചവരാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്. കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്ന് സമ്മാനിച്ചിട്ടുമുണ്ട്. ഓരോ മാര്‍വല്‍ ചിത്രങ്ങള്‍ക്കുമായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ടോണി സ്റ്റാര്‍ക്കിനെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഒരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നിര്‍മിതബുദ്ധി ഉപയോഗിച്ച് ടോണി സ്റ്റാര്‍ക്കിനെ ആരെങ്കിലും പുനരവതരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തന്റെ മരണശേഷമായാല്‍ പോലും ഇതില്‍ നടപടിയുണ്ടാകുമെന്നാണ് റോബര്‍ട്ട് ഡൗണിയുടെ പ്രതികരണം.

ഓണ്‍ വിത്ത് കാര സ്വിഷര്‍ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അയണ്‍ മാനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയാണ് നടന്റെ തുറന്നുപറച്ചില്‍. അയണ്‍മാനിലെ തന്റെ കഥാപാത്രത്തെ നിര്‍മിതബുദ്ധി ഉപയോഗിച്ച് വീണ്ടും അവതരിപ്പിക്കുന്നതിനോട് താല്‍പര്യമി ല്ലെന്നും ഭാവിയില്‍ അങ്ങനെ ശ്രമിക്കുന്നവര്‍ കരുതിയിരിക്കണമെന്നും നടന്‍ പറയുന്നു.

എന്റെ കഥാപാത്രത്തിന്റെ ആത്മാവ് തട്ടിയെടുക്കുന്നതില്‍ പരിഭ്രാന്തിയില്ല. കാരണം അവിടെ തീരുമാനങ്ങളെടുക്കുന്ന മൂന്നോ നാലോ ആളുകളുണ്ട്. അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല.- റോബര്‍ട്ട് ഡൗണി പറഞ്ഞു.

എന്നാല്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നവര്‍ ചുമതലകളില്‍ നിന്ന് മാറിയേക്കാമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭാവിയില്‍ അങ്ങനെ ചെയ്യുന്നവര്‍ നിയമനടപടി നേരിടേണ്ടതായി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. താന്‍ മരണപ്പെട്ടാലും ഇത് തുടരുമെന്നും ഡൗണി കൂട്ടിച്ചേര്‍ത്തു. ഞാന്‍ മരിച്ചാലും എന്റെ കൂടെയുള്ള അഭിഭാഷക സംഘം സജീവമായിരിക്കും. – നടന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *