സാമൂഹ്യസുരക്ഷാ പെൻഷനിൽ കൊള്ള / വാങ്ങിയവരിൽ 1458 സർക്കാർ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ഇൻഫർമേഷൻ കേരളമിഷൻ്റെ പരിശോധനയിൽ 1458ലധികം പേർ അനധികൃതമായി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിവരുന്നതായി കണ്ടെത്തി. ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവരിൽ പലരും. പെൻഷൻ തുക പലിശയടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് ഒരുങ്ങുകയാണ് . പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരും ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകരും,പ്രഫസർമാരും. ഏറ്റവുംകൂടുതൽ ആരോഗ്യവകുപ്പിൽ നിന്നാണ് . 373 പേർ പെൻഷൻ വാങ്ങുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് 224 .മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് 124.
സർക്കാർ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷനായി ഇവർ വാങ്ങികൊണ്ടിരിക്കുന്നത്.