കൊട്ടിയൂരിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; ഒരാൾ മരിച്ചു
കൊട്ടിയൂർ (കണ്ണൂർ)∙ പേര്യ ചുരം റോഡ് നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പേര്യ ചന്ദനത്തോട് ചെറുവത്തൂർ പീറ്റർ (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു, എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് തുടർനിർമാണം നടത്തുന്നതിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ പീറ്റർ മരണത്തിന് കീഴടങ്ങി. മറ്റു രണ്ടുപേരുടെ നില ഗുരുതരമല്ല എന്നാണ് വിവരം.