ആർ. എം .പുരുഷോത്തമ ൻ്റെ നിര്യാണം – അനുശോചനയോഗം നാളെ

മുംബൈ: മാട്ടുംഗയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്ന ആർ.എം.പുരുഷോത്തമൻ്റെ ദേഹവിയോഗത്തിൽ അനുശോചനമർപ്പിച്ച് കൊണ്ട് ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ (ഓക്‌ടോ.06) ഞായറാഴ്ച വൈകുന്നേരം 05.30ന് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അനുശോചനയോഗം ചേരുന്നു.
സാമൂഹ്യ സാംസ്കാരിക സാമുദായിക സംഘടനകളായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം, ശ്രീനാരായണ മന്ദിര സമിതി (സെൻട്രൽ മുംബൈ യൂണിറ്റ്), എൻ.എസ്.എസ് മാട്ടുംഗ,ശ്രീഅയ്യപ്പ ഭക്തമണ്ഡൽ മാട്ടുംഗ,ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, മാട്ടുംഗ മാർക്കറ്റ് വ്യാപാരി വ്യവസായ സമിതി, ശ്രീ മുത്തപ്പൻ സേവാ സമിതി മാട്ടുംഗ – സയൺ – ആൻറ്റോപ് ഹിൽ, അയ്യപ്പ മിഷൻ ആന്റോപ് ഹിൽ, അയ്യപ്പ സേവാ മണ്ഡൽ സയൺ കോളിവാഡ, മാട്ടുംഗ ലേബർ ക്യാമ്പ് മലയാളി സമാജം,ശ്രീ അയ്യപ്പ ഭക്തസമിതി മാട്ടുംഗ ലേബർ ക്യാമ്പ് എന്നിവ സംയുക്തമായാണ് അനുശോചന യോഗം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഷാജ് സോമരാജൻ 9004946857 എ.ആർ.ദേവദാസ് 9869608657 പ്രേമരാജൻ നമ്പ്യാർ -9820166328.