റെയിൽവേ യാത്രാ നിരക്ക് കുത്തനെ കുറച്ചു
ന്യൂ ഡെൽഹി.യാത്ര നിരക്ക് കുറച്ച് റെയിൽവേ.പാസഞ്ചർ ട്രെയിനുകളുടെ നിരക്കാണ് കുറച്ചത്.മിനിമം ചാർജ് 30 രൂപയിൽ നിന്നും 10 രൂപയാക്കി.കോവിഡ് കാലത്ത് വർദ്ധിപ്പിച്ച പാസഞ്ചർ മെമു ട്രെയിനുകളിലെ നിരക്കാണ് റെയിൽവേ പുനസ്ഥാപിച്ചത്.ഇതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും.രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു.സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ്…