റിയാദ് മെട്രോയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ സേവനവും

0
IMG 20250612 WA0080

റിയാദ്: യാത്രക്കാർക്ക് റിയാദ് മെട്രോയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ സേവനവും ലഭ്യമാകും. ബ്ലൂ ലൈനിൽ വിവിധയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ വാടകക്ക് ലഭിക്കുന്ന സൗകര്യമൊരുക്കിയെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.

 

 

 

ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷന്‍റെ നാല് കവാടങ്ങളിലും സ്കൂട്ടറുകൾ റെഡിയായി. അൽ മുറൂജ് സ്റ്റേഷൻ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷൻ ഒന്നും രണ്ടും, അൽ വുറൂദ് സ്റ്റേഷൻ സെക്കൻഡ് സ്റ്റേഷൻ, അൽ ഉറൂബ സ്റ്റേഷൻ, അലിന്മ ബാങ്ക് സ്റ്റേഷൻ, ബാങ്ക് അൽബിലാദ് സ്റ്റേഷൻ, കിങ് ഫഹദ് ലൈബ്രറി സ്റ്റേഷൻ, മിനിസ്ട്രി ഓഫ് ഇൻറീരിയർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *