റിജിത്ത് വധം : 9 BJP- RSS പ്രതികൾക്കും ജീവപര്യന്തം തടവ്

0

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം(വ്യത്യസ്ത വകുപ്പുകൾ പ്രകാരം 6 വർഷം ,2 വർഷം,ഒരുവർഷം കഠിന തടവ് ) തടവ് .എല്ലാവർക്കും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 19 വർഷത്തിന് ശേഷമാണ് വിധിവരുന്നത്.ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ ടി ജയേഷ്, വടക്കെ വീട്ടില്‍ വി വി ശ്രീകാന്ത്, പുതിയപുരയില്‍ പി പി അജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ വി അനില്‍കുമാര്‍, പുതിയ പുരയില്‍ പി പി രാജേഷ്, ചാക്കുള്ള പറമ്പില്‍ സി പി രഞ്ജിത്ത്, വടക്കെവീട്ടില്‍ വി വി ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി വി ഭാസ്‌കരന്‍ എന്നിവരാണ് പ്രതികൾ .

പ്രതീക്ഷിച്ചത് വധശിക്ഷ ആയിരുന്നെന്ന് റിജിത്തിന്റെ സഹോദരിയും മാതാവും വിധിപ്രഖ്യാപനത്തിനുശേഷം പറഞ്ഞു .

2005 ഒക്ടോബറിൽ രാത്രി ഒൻപത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പം നടന്നുവരുന്ന സമയത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരകായുധങ്ങളുമായി ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരായിരുന്ന നികേഷ്, വികാസ്, വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.ക്ഷേത്രത്തിനടുത്ത് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 2005 ഒക്ടോബർ രണ്ടാം തിയതി തർക്കമുണ്ടാവുകയും മൂന്നാം തിയതി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *