ക്ഷേത്രത്തിൽ വിപ്ലവ ഗാനം : ഗായകന്‍ അലോഷിക്കെതിരെ കേസ്.

കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപന വിവാദത്തില്‍ ഗായകന്‍ അലോഷിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് അലോഷിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു സുനില്‍ പന്തളവും അലോഷിയ്‌കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് കടക്കല്‍ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിലെ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തിലാണ് ഗായകന്‍ അലോഷിയെയും രണ്ടിലധികം ഉപദേശ സമിതി അംഗങ്ങളെയും പ്രതി ചേര്‍ത്ത് കടക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് കടക്കല്‍ മണ്ഡലം പ്രസിഡണ്ട് അനില്‍ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമത്തിന് വിരുദ്ധമായി അലോഷി വിപ്ലവഗാനം ആലപിച്ചതാണ് വിവാദമായത്. പുഷ്പനെ അറിയാമോ എന്ന വിപ്ലവ ഗാനാലാപനത്തിന്റെ പശ്ചാതലത്തില്‍ സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ചിഹ്നങ്ങളും കൊടികളും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
1998 ലെ റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ സ് പ്രിവന്‍ഷന്‍ ഓഫ് മിസ് യൂസ് ആക്ട് വകുപ്പ് 3മുതല്‍7വരെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പാട്ടിനിടെ ഗായകന്‍ ഈങ്ക്വലാബ് മുഴക്കിയതും ക്ഷേത്രപദേശ സമിതി ഭാരവാഹികളായ രണ്ടുപേര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതും കുറ്റകരം എന്ന് എഫ്‌ഐആറില്‍ പറയുന്നു.