രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
എച്ച്.ഡി രേവണ്ണക്ക് വീണ്ടും തിരിച്ചടി. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലാണ് അന്വേഷണസംഘം. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വൽ ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ്പി ആവിഷപെട്ടിരിക്കുന്നത്.കേസ് ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കി മാറ്റിയിരിക്കുകയാണ് കൺൺഗ്രസ്.