വിരമിച്ച അധ്യാപകൻ കോഴക്കേസിൽ പിടിയിൽ

കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേർഡ് അധ്യാപകൻ വിജയനാണ് കൊച്ചിയിൽ വച്ച് കോട്ടയം വിജിലൻസ് സംഘത്തിൻറെ പിടിയിലായത്.
ഒന്നരലക്ഷം രൂപയും വിജിലൻസ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട് . സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കൈമാറാനാണ് പണം വാങ്ങിയത് എന്നാണ് വിജിലൻസ് നൽകുന്ന വിവരം.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിജിലൻസ് സംഘം അറിയിച്ചു