എൽ.ജി ബെസ്റ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു
കൊല്ലം: ഇന്റർനാഷണൽ ബ്രാൻഡായ LG ഇലക്ട്രോണിക്സും രശ്മി ഹാപ്പി ഹോമും ചേർന്നൊരുക്കിയ എൽ.ജി ബെസ്റ്റ് ഷോപ്പിന്റെ
ഉദ്ഘാടനം ചാത്തന്നൂർ എം.എൽ.എ. ജി.എസ്. ജയലാൽ നിർവ്വഹിച്ചു. ശിവഗിരി മഠാധിപതി ശ്രീമദ് സച്ചിദാനന്ദ സ്വാമിജി ഭദ്രദീപം തെളിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ എൽ.ജി.ഇലക്ട്രോണിക് സിന്റെ ഡയറക്റ്റ് ബാൻഡ് ഷോപ്പാണ് പാരിപ്പള്ളിയിൽ തുറന്നത്
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, പള്ളിക്കൽ ഠൗൺ മസ്ജിദ് ഇമാം അൽ ഹാഫിസ് മുഹമ്മദ് ഫൈസൽ ഹസനി, മാനേജർ & വികാരി വരിഞ്ഞവിള സെന്റ് മേരീസ് ചർച്ച് & സ്കൂൾ ഫാദർ കോശി ജോർജ് വരിഞ്ഞവിള, കൊച്ചി ബ്രാഞ്ച് മാനേജർ അശ്വനി കുമാർ, കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ ആർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. എൽ.ജി. കേരള റീജിയണൽ ബിസിനസ് ഹെഡ് സജി സുന്ദർ ആദ്യ വിൽപ്പന നടത്തി.