മന്ത്രിയുടെ രാജി അറിയിക്കാൻ ഫയൽ തയ്യാറാക്കുന്നതായി ബന്ധപ്പെട്ട് കെജ്‍രിവാൾ കോടതിയുടെ അനുമതി തേടും
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിന് പിന്നാലെ, മന്ത്രിയുടെ രാജികൂടി ആയതോടെ ഭരണ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ജയിലിലായതിനാൽ മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചത് ലഫ്നന്റ് ഗവർണറെ അറിയിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ രാജി അറിയിക്കാനായി ഫയൽ തയ്യാറാക്കാൻ കെജ്‍രിവാൾ കോടതിയുടെ അനുമതി തേടും.