അരവിന്ദ് കെജ്‌രിവാളിനെ ഉലച്ചുകൊണ്ട് 7 എംഎൽഎ മാരുടെ രാജി
ന്യൂഡൽഹി: അരവിന്ദ് കേജ്രിവാളിന് മനസികാഘാതം സൃഷ്ട്ടിച്ചുകൊണ്ട് എംഎൽഎ മാരുടെ കൂട്ടരാജി.നിയമസഭാ തിരഞ്ഞെടുപ്പിന് വെറും അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവെവെക്കുന്നത്.പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.തിരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു