താമസ നിയമങ്ങൾ ശക്തമാക്കി കുവൈത്ത് : പുതിയ നിയമങ്ങൾ ജനു:5 മുതൽ
കുവൈത്ത് സിറ്റി : തമാസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നേരെ നിയമം കടുപ്പിക്കാന്‍ കുവൈത്ത്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്താന്‍ കുവൈത്ത് ഇന്റീരിയര്‍ മന്ത്രാലയം തീരുമാനിച്ചു.പുതിയ നിയമങ്ങള്‍ ജനുവരി അഞ്ചിന് നിലവില്‍ വരും. നവജാത ശിശുവിന്റെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ ആദ്യമാസങ്ങളില്‍ രണ്ട് ദിനാര്‍ വീതം ഈടാക്കും. നാല് മാസത്തിന് ശേഷംഇത് നാല് ദിനാറായി ഉയര്‍ത്തുപരമാവധി രണ്ടായിരം ദിനാറാണ് പിഴ. വര്‍ക്ക് വിസ നടപടികള്‍ നിയമവിരുദ്ധമാണെങ്കില്‍ 1200 ദിനാര്‍ വരെ പിഴ ചുമത്തും. വിസിറ്റ് വിസയിലുള്ളവര്‍ അനുവദിച്ചതിലും കൂടുതലും ദിവസവും തുടരുകയാണെങ്കില്‍ ദിവസേന 10 ദിനാര്‍വെച്ച് പിഴ ഈടാക്കും. പരമാവധി 2000 ദിനാര്‍ വരെ ഈടാക്കും…