പീഡന പരാതി: സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

തൊടുപുഴ: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി.
എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്
