കോൺഗ്രസിന് ആശ്വാസം; 3500 കോടി നിലവിൽ അടക്കേണ്ടതില്ല

0

ദില്ലി : ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതിയിൽ. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. കേസ് ജൂലായിലേക്ക് മാറ്റിവെച്ചു. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീംകോടതിയിൽ വാദിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കമുള്ള പാ‍ർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *