ഷാർജ പുസ്തക മേള : “Harmony Unveiled: Sree Narayana Guru’s Blueprint for World Peace and Progress” പ്രകാശനം ചെയ്തു

0

ഷാർജ/ മുംബൈ: : ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint for Word Peace and Progress എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് ഏരീസ് ഗ്രുപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ സർ സോഹൻ റോയ് നിർവഹിച്ചു . ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ. സിദ്ധിക്ക് അഹമ്മദിന് പുസ്തകം കൈമാറി കൊണ്ടാണ് പ്രകാശന ചടങ്ങ് നടത്തിയത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ

പ്രൊഫസർ ഡോ. പ്രകാശ് ദിവാകരൻ ഭാസ്കർ രാജ് , തുടങ്ങിയവർ സംസാരിച്ചു. ഡോ സുരേഷ് കുമാർ മധുസൂദനൻ കൃതജ്ഞത രേഖപ്പെടുത്തി.

ലോക ജനതയെ നൻമയിലേയ്ക്ക് നയിക്കാനായി ശ്രിനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്  രചന നിർവഹിച്ചിരിക്കുന്നതെന്ന് ഡോ. പ്രകാശ് ദിവാകരനും ഡോ സുരേഷ് കുമാർ മധുസൂദനനും അറിയിച്ചു.

ഗുരുവിന്റെ ജീവിതരേഖയിലെ അടയാളമായ സാഹോദര്യം, അറിവ് , അനുകമ്പ, ജ്ഞാനം, പുരോഗതി, വിദ്യാഭ്യാസം,വ്യവസായം തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യം പുസ്തകത്തിലൂടെ പ്രതിഫലിപ്പിക്കുന്നു.

“ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു” എന്ന പ്രമേയം ഉയർത്തി കൊണ്ടാണ് 43 ആം മത് ഷാർജ അന്തരാഷ്ട്ര പുസ്തക മേള(എസ്.ഐ. ബി.എഫ് 2024) ഷാർജ എക്സ്പോ സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്നത് .ഷാർജ പുസ്തകമേളയുടെ മുഖ്യ അകർക്ഷണം ലോകമെമ്പാടുമുള്ള ആയിരകണക്കിന് എഴുത്തുകരയെയും കലാകരൻമാരെയും ഒന്നിപ്പിക്കുക എന്നതാണ്. 122 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകരും പ്രദർശകരും 400 എറെ എഴുത്തുകാരും അവരുടെ ഏറ്റവും പുതിയ കൃതികളുമായി എത്തുമെന്നുള്ളതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *