രേഖ ഗുപ്ത, ദില്ലി മുഖ്യമന്ത്രി: പർവേശ് വർമ്മ ഉപമുഖ്യമന്ത്രി : സത്യപ്രതിഞ്ജ നാളെ

ന്യുഡൽഹി : നാളെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ആംആദ്മി നേതാവും മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ്മയാണ് ഉപമുഖ്യമന്ത്രി . വിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തെരഞ്ഞെടുത്തു.
നാളെ 12 .35 നാണ് രേഖാഗുപ്തയുടെ സത്യപ്രതിഞ്ജ ചടങ് .ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ ആർഎസ്എസ് നേതാവും ബിജെപിയിലെ മറ്റൊരു പ്രമുഖ ബനിയ നേതാവുമാണ് രേഖ ഗുപ്ത. ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യന്ത്രി കൂടിയാണ് . നിലവിൽ മഹിളാമോർച്ചയുടെ ദേശീയ ഉപാധ്യക്ഷ.
ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് രേഖ 29,595 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുന്നത് .
പ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും അനുഗ്രഹമെന്ന് മുഖ്യമന്ത്രിയായി
തെരഞ്ഞെടുത്തതിനുശേഷം രേഖാ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാകക്ഷിനേതാവായി ഐകകണ്ഠ്യേനയുള്ള തെരഞ്ഞെടുപ്പായിരുന്നവെന്ന് എംപിയും ബിജെപി ഡൽഹി നിരീക്ഷകനുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.