ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലാൻഡ്‌സ് രാജ്ഞി ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിൽ വിമർശനം

ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മാക്സിമ മെയ് 19 തിങ്കളാഴ്ചയാണ് ആഫ്രിക്കയിൽ എത്തിയത്. ഇവർ ഫോട്ടോഗ്രാഫർമാരെ അവഗണിച്ചുവെന്ന് റോയൽ റിപ്പോർട്ടറും എഴുത്തുകാരനുമായ റിക്ക് എവേഴ്‌സ് റിപ്പോർട്ട് ചെയ്യത്.
നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സ്പെഷ്യൽ അഡ്വക്കേറ്റ് ഫോർ ഫിനാൻഷ്യൽ ഹെൽത് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തുന്നത്. ഇവർ റോമിലേക്കുള്ള യാത്രയിൽ നിന്ന് നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തിയതാണെന്നാണ് കാറ്റലൂന്യ ഡയറി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, അതേസമയം തന്നെ രാജ്ഞിയുടെ സന്ദർശനത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങൾ പുറത്ത് വന്നു.