സ്വർണവില റെക്കോഡിട്ട്; എക്കാലത്തെയും ഉയർന്ന നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചു റെക്കോഡിലേക്ക്. പവന് 560 രൂപ വര്‍ധിച്ച് 47,560ലെത്തി. ഗ്രാമിന് 70 രൂപ കൂടി 5945 രൂപയുമായി.ആഗോള വിപണിയിലെ വില വര്‍ധനവാണ് കുതിപ്പിന് കാരണം. ഒരു ട്രോയ് ഔണ്‍സിന് 2115 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട് ഗോള്‍ഡില്‍ വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്ന വിലയിരുത്തലാണ് സ്വര്‍ണം നേട്ടമാക്കിയത്.ഒരു വര്‍ഷത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന ഏഴായിരത്തോളം രൂപയാണ്.