ഈ വേനലിലെ റെക്കോഡ് ചൂട്; 45 ഡിഗ്രി സെൽഷ്യസിലെത്തി പാലക്കാട്

0

കനത്ത ചൂടിൽ പാലക്കാട്, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 45.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ പാലക്കാട്‌ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതർ സ്റ്റേഷനുകളിൽ 40 ഡിഗ്രിക്ക് മുകളിലാണ് രാവിലെ 11 മണിക്ക് ശേഷം താപനില അനുഭവപ്പെടുന്നത്. ചൂടിനൊപ്പം വേനൽ മഴ മാറി നിൽക്കുന്നതും പാലക്കാട്ട് ജില്ലയിലെ ജീവിതം ദുസഹമാക്കുന്നു.

രണ്ടുദിവസം മുൻപ് എരുമയൂരിൽ രേഖപ്പെടുത്തിയ ചൂട് 44.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ റെക്കോഡാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ 45.4 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയത്. മങ്കരയിൽ ഇന്നലെ 43.3 ഡിഗ്രി സെൽഷ്യസും, മലമ്പുഴ ഡാമിൽ 42.1 ആയിരുന്നു ഇന്നലത്തെ ചൂട് . രാവിലെ 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് പൊതുവേ അനുഭവപ്പെടുന്നത്. തൊഴിലാളികൾ അടക്കമുള്ളവർ ഇതോടെ വലിയ ശാരീരിക ബുദ്ധിമുട്ടിലാണുള്ളത്. വേനൽമഴ പെയ്യാത്തതും പാലക്കാടിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *