റെക്കോർഡുകളുടേയും നേട്ടങ്ങളുടേയും വിഴിഞ്ഞം

തിരുവനന്തപുരം: കിഴക്കൻ ഏഷ്യയിൽനിന്ന് പേർഷ്യൻ ഗൾഫിലേക്ക് പോകുന്ന പ്രധാന കപ്പൽപ്പാതയോട് ചേർന്നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം. ശ്രീലങ്ക ചുറ്റി സൂയസ് വഴി യൂറോപ്പിലേക്കോ വടക്കൻ ആഫ്രിക്കയിലേക്കോ അറ്റ്‌ലാന്റിക് തീരങ്ങളിലേക്കോ പോകുന്ന കപ്പലുകൾക്കും യാത്രാരേഖയിൽ വലിയ വ്യതിചലനമില്ലാതെതന്നെ വിഴിഞ്ഞത്തിന് സമീപമെത്താം എന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന ഘടകമാണ്.
ബൃഹത്തായ ഒരു തുറമുഖം സംസ്ഥാന സർക്കാർ ഏറ്റെടുത്തു പൂർത്തിയാക്കി എന്നത് ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും, വികസനത്തിലേക്ക് ഒരു നാടിനെ കൈപിടിച്ചുയർത്താനുള്ള ജനപക്ഷസർക്കാരിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം.
ഒരു പിടി നേട്ടങ്ങളും റെക്കോർഡുകളും കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയിട്ടുണ്ട്. 2024 ജുലൈ 12 ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം കുറച്ചു കാലത്തിനുള്ളിൽ തന്നെ പല റെക്കോർഡുകളും സ്വന്തമാക്കി. ഇതുവരെ തുറമുഖത്ത് 285 കപ്പലുകൾ എത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ച നികുതി വരുമാനം 250 കോടി രൂപയാണ്.
2025 ഫെബ്രുവരിയിൽ ചരക്കുനീക്കത്തിൽ ദക്ഷിണ കിഴക്കൻ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനം വിഴിഞ്ഞം തുറമുഖത്തിനാണ്. 24116 ടിഇയു കണ്ടെയ്നറുമായു ക്ലോഡ് ഗിറാർഡെറ്റ് കപ്പൽ വിഴിഞ്ഞത്തെത്തി. ആദ്യമായാണ് ഈ കപ്പൽ ഇന്ത്യൻ തുറമുഖത്ത് എത്തുന്നത്. 10330 ടിഇയു കണ്ടെയ്നർ ഒറ്റകപ്പലിൽ നിന്ന് കൈകാര്യം ചെയ്തു എന്നതിന്റെ റെക്കോർഡും വിഴിഞ്ഞം തുറമുഖത്തിന് സ്വന്തമാണ്. ഇന്ത്യയിലാദ്യമായി 16.82 മീറ്റർ ഡ്രാഫ്റ്റുള്ള എം എസ് സി കാർമലറ്റ് എന്ന കപ്പലും വിഴിഞ്ഞത്തെത്തുകയുണ്ടായി. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് ലോകത്തെ തന്നെ വലിയ ചരക്കു കപ്പലുകളിലൊന്നായ എം എസ് സി തുർക്കിയ (24346 ടിഇയു) എന്ന കപ്പലും വിഴിഞ്ഞം തീരത്തടുക്കുകയുണ്ടായി. ഇത്രയും നേട്ടങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിലാണ് വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയത്.
കേരളത്തിലെ ഏറ്റവും വലിയ പൊതു സ്വകാര്യ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന പ്രത്യേകതുയും പദ്ധതിക്കുണ്ട്. ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിന് സ്വന്തമാണ്. അത് കൂടാതെ ഇന്ത്യയിലെ ആദ്യ ആഴം കൂടിയ മദർ പോർട്ട്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് ടു ഷോർ ക്രെയിനുള്ള തുറമുഖം. ഇന്ത്യയിലെ ഉയരുമുള്ള പുലിമുട്ട് (ആകെ ഉയരം 27.5 മീറ്റർ)