തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു.
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഗോയൽ രാജി സമർപ്പിച്ചത്. 2027 ഡിസംബർ വരെയായിരുന്നു ഗോയലിന്‍റെ കാലാവധി. ഗോയലിന്‍റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമകാര്യമന്ത്രാലയം വ്യക്തമാക്കി. രാജിയുടെ കാരണം വ്യക്തമല്ല.
പഞ്ചാബ് കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐഎഎസ് ഓഫിസറാണ് ഗോയൽ. 2022 നവംബറിലാണ് ഗോയൽ തെരഞ്ഞെടുപ്പു കമ്മിഷറായി പദവിയേറ്റത്. ഫെബ്രുവരിയിൽ അനൂപ് പാണ്ഡേ വിരമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗോയൽ രാജി വച്ചത്. ഇതോടെ മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മിഷനിൽ ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.