വയനാട് ദുരന്തം : പുനരധിവാസ പദ്ധതി മുന്നോട്ട്

0
WAYA12

വയനാട് : ദുരന്തബാധിതരെ  പുനരധിവസിപ്പിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽസർക്കാർ ഏറ്റെടുത്ത 64.4705 ഹെക്ടർ ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നു. 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. മരിച്ച 298 പേരിൽ 220 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്ന് ആറുലക്ഷം വീതം 13.21 കോടി രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങൾക്ക് 10000 രൂപ വീതം 1.03 കോടി നൽകി.

കേന്ദ്രത്തോട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ടെങ്കിലും ദീർഘകാല വായ്പയായി 535 കോടിയും ദുരന്തനിവാരണത്തിന് ചെലവഴിച്ച 235 കോടിയുമാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ വയനാട് ദുരന്തസഹായ നിധിയിലേക്ക് 772.11 കോടിയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *