രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിൽ ശശി തരൂരിനെതിരേ കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിലാണ് കേസ്. തീരദേശ മേഖലയിൽ വോട്ടിന് പണം നൽകിയെന്ന് തരൂർ പ്രചരണം നടത്തിയെന്നാണ് പരാതി. എന്‍ഡിഎ സ്ഥാനാര്‍ഥി മതസംഘടനകള്‍ക്കു പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.