റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക്; 6.5% ആയി റിപ്പോ നിരക്ക് തുടരും
ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിൽ ഇത്തവണയും മാറ്റമില്ല. റിപ്പോ നിരക്ക് ഇത്തവണയും 6.5 ശതമാനം ആയി തുടരും. തുടർച്ചയായി ഇത് ഏഴാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനം ആയി റിസർവ് ബാങ്ക് നിലനിർത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പണ നയ യോഗത്തിലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തത്.
വരൾച്ചയും വേനലുമടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് റിസർവ് ബാങ്കിന്റെ തീരുമാനം. പലിശ നിരക്ക് വർദ്ധനയിൽ ആർബിഐ ആദ്യമായി ഇടവേളയെടുത്തത് തുടർച്ചയായി ആറുതവണത്തെ വർധനയ്‌ക്കുശേഷം ഏപ്രിലിലാണ്.
2.50 ശതമാനത്തിന്റെ വർദ്ധനവാണ് വിവിധ ഘട്ടങ്ങളിലായി പലിശ നിരക്കിൽ ആർബിഐ വരുത്തിയത്. പലിശ നിരക്കിൽ പിന്നീട് റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പം കുറയാൻ ഇന്ധന വിലയിലെ കുറവ് കാരണമാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയുടെ നിരക്കാണ് റിപ്പോ.
ബാങ്കുകളുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ് റിപ്പോ നിരക്കിൽ ഉണ്ടാകുന്ന വർദ്ധന. അതിനാലാണ് റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ വർദ്ധനവ് വരുത്തുന്നത്