പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ SDPIയിലേക്ക് കുടിയേറിയെന്ന് റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തള്ളാതെ ഡിജിപി.
നിരോധനത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം എസ്ഡിപിഐയിലേക്ക് മാറിയെന്ന് ഡിജിപി പറഞ്ഞു. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡിജിപിയുടെ പ്രതികരണം.
പിഎഫ്‌ഐ നിരോധനത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നടപടിയെടുത്തിരുന്നു. അനുഭാവ ഉള്ളവര്‍ എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വേണ്ടത്ര നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പൊലീസ് പദ്ധതി തയ്യാറാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ലഹരി വേട്ട തുടങ്ങുകയാണ്. ലഹരിക്കെതിരെ കേരള പൊലീസ് വൻ സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥർ സ്‌നേഹത്തോടെ പെരുമാറണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പരാതിക്കാരുടെ വിഷമം ഉൾക്കൊണ്ട് പറ്റുന്ന സഹായം ചെയ്യണം. കേരളത്തിൽ കുറ്റകൃത്യങ്ങൾ പൊതുവിൽ കുറവാണ്. ക്രൈം റേറ്റ് ഉയരുന്നത് എല്ലാ കുറ്റങ്ങൾക്കും കേസ് എടുക്കുന്നതിനാലാണ്. സംസ്ഥാനത്ത് തട്ടിപ്പ് കേസുകൾ ഏറിവരുന്നതായും ഡിജിപി അഭിമുഖത്തിൽ പറഞ്ഞു.