രവീന്ദ്രചവാൻ എംഎൽഎ യെ ‘മഹാരാഷ്ട്ര പ്രദേശ് സംഘടൻ പർവ പ്രദേശ് ‘(Regional in charge) ആയി നിയമിച്ചു

0

 

മുംബൈ : ഭാരതീയ ജനതാപാർട്ടിയുടെ ‘മഹാരാഷ്ട്ര പ്രദേശ് സംഘടൻ പർവ പ്രദേശ് ‘((Regional in charge) ആയി മുൻ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ഡോംബിവ്‌ലി എംഎൽഎയുമായ രവീന്ദ്രചവാനെ നിയമിച്ചു.സംസ്‌ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവങ്കുലയുംമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നവീസുമാണ്
പുതിയ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.
2005 ൽ കല്യാൺ -ഡോംബിവ്‌ലി നഗരസഭയിൽ കോർപ്പറേറ്ററായിരുന്ന രവീന്ദ്രചവാൻ 2006ലും 2007ലും നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാനായിരുന്നു. 2009 മുതൽ മൂന്നുതവണ ഡോംബിവ്‌ലിയിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു .2016 മുതൽ ദേവേന്ദ്രഫഡ്‌നാവീസ് മന്ത്രിസഭയിൽ തുറമുഖം , മെഡിക്കൽ വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തിരുന്ന മന്ത്രി ആയിരുന്നു .തുടർന്നുവന്ന
ഏക്‌നാഥ് ശിന്ദേ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *