മുൻ മന്ത്രി രവീന്ദ്രചവാൻ മഹാരാഷ്ട്രാ ബിജെപിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ്
മുംബൈ :മഹാരാഷ്ട്ര ബിജെപിയുടെ പുതിയ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായി മുൻ മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാനെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഇന്നലെ നിയമിച്ചു. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഡോംബിവ്‌ലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചവാൻ ചന്ദ്രശേഖർ കൃഷ്ണറാവു ബവൻകുലെയുടെ പിൻഗാമിയാവും. മഹാരാഷ്ട്രയിൽ പുതുതായി രൂപീകരിച്ച മഹായുതി സർക്കാരിൽ നിലവിലെ ബവൻകുലെയെ മന്ത്രിയായി നിയമിച്ച സാഹചര്യത്തിലാണ് നടപടി. അതിൻ്റെ പ്രാരംഭ കാലയളവിൽ ചവാൻ മഹായുതി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.